പൂജാരിയടക്കം പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ 12ഓളം പേര്‍ക്ക് കൊവിഡ്: ദര്ശനംനിർത്തി പൂജയുടെ ചുമതല തന്ത്രിക്ക്
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ 12 പേര്‍ക്ക് കൊവിഡ് രോഗം വന്നതായി കണ്ടെത്തി. പെരിയ നമ്പിയടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ക്ഷേത്രത്തില്‍ പ്രതിസന്ധി രൂപം കൊണ്ടത്. ഇതോടെ വെള്ളിയാഴ്ച മുതല്‍ ഈ മാസം 15 വരെ ക്ഷേത്രത്തില്‍ ദര്‍ശനം നിര്‍ത്തിവച്ചിരിക്കുകയാണ്. പൂജാരിമാരും ജീവനക്കാരും ഉള്‍പ്പെടെ 12ഓളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ ക്ഷേത്രത്തിലെ നിത്യ പൂജള്ക്ക് മുടക്കം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൂജകള്‍ക്ക് മുടക്കം വരാതിരിക്കാന്‍ പൂജകളുടെ ചുമതല തന്ത്രി ഏറ്റെടുത്തിരിക്കുകയാണ്.