കൊച്ചി: കെഎസ്ആര്‍ടിസിയിലെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി.ജൂലൈ ഒന്നിന് ശേഷം കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിക്ക് കയറിയ വരെ പിരിച്ചുവിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.കോടതി ഉത്തരവന്റെ അടിസ്ഥാനത്തില്‍ 2107 എംപാനല്‍ ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി നേരത്തെ പിരിച്ചു വിട്ടിരുന്നു. തെക്കന്‍ മേഖലയിലെ 1479 പേരെയും മധ്യമേഖലയില്‍ 257 പേരെയും വടക്കന്‍ മേഖലയില്‍ 371പേരെയുമാണ് പിരിച്ചുവിട്ടത്.