രാജ്യത്ത് കോവിഡ് മരണം 1.05 ലക്ഷം ; 68 ലക്ഷത്തിലേറെ രോഗികള്‍
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് മരണം 1.05 ലക്ഷം, രോഗികള്‍ 68 ലക്ഷത്തിലേറെ. 24 മണിക്കൂറിൽ 72,049 രോഗികള്‍, 986 മരണം. ബുധനാഴ്ച മഹാരാഷ്ട്രയിൽ 370 മരണം. കർണാടകം–- 91, തമിഴ്നാട്–- 71, ബംഗാൾ–- 63, യുപി–- 61, ഡൽഹി–- 39, പഞ്ചാബ്–- 38, ആന്ധ്ര–- 33 മരണം. ഒഡിഷയിൽ ആകെ മരണം 1000 കടന്നു. 24 മണിക്കൂറിൽ 82,203 രോഗമുക്തര്‍. ആകെ രോഗമുക്തർ 57,44,693. ചികിത്സയിലുള്ളത് 9.08 ലക്ഷം പേര്.ധാരാവിയുടെ പ്രതിരോധത്തിന് ലോകബാങ്കിന്റെ പ്രശംസ
ആഗോള ഹോട്ട്സ്പോട്ടായിരുന്ന മുംബൈ നഗരത്തിലെ ധാരാവി ചേരിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രശംസയുമായി ലോക ബാങ്കും. തനതായ പ്രശ്നപരിഹാരം, സാമൂഹ്യ ഇടപെടൽ, സ്ഥിരോത്സാഹം എന്നിവ സംയോജിപ്പിച്ച പ്രവർത്തനങ്ങളിലൂടെ കോവിഡിനെ പ്രതിരോധിച്ചുവെന്ന് സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
ജൂലൈയോടെ മൂന്നുമാസംകൊണ്ട് ചേരിയിലെ രോഗബാധിതരുടെ എണ്ണം 20 ശതമാനമാക്കി കുറയ്ക്കാൻ കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേർക്കാണ് ധാരാവിയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികൾ 3280 ആയി. ഇതിൽ 2,795 പേരും രോഗമുക്തി നേടി. മഹാരാഷ്ട്ര സർക്കാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർദേശം തേടി കേരളവുമായി ചർച്ച നടത്തിയിരുന്നു.