മന്ത്രി കെ ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന് കോവിഡ് സ്ഥിരികരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ഇപ്പോഴുള്ളത്. ആവശ്യമെന്ന് തോന്നുമ്ബോള്‍ ആശുപത്രിയിലേക്ക് മാറാമെന്ന് ഡിഎംഒ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:
എനിക്ക് ഇന്നലെ കോവിഡ് പോസിറ്റീവായി. ചെറുതായി പനിയും ജലദോഷവും ചുമയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ടെസ്റ്റ് ചെയ്തത്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോ: ഷിഹാസിനോട് പറഞ്ഞതനുസരിച്ച് കഴിക്കേണ്ട മെഡിസിന്സിന്്റെ വിവരങ്ങള്‍ അയച്ചുതന്നു.
അതനുസരിച്ചുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് ഇപ്പോഴുള്ളത്. ആവശ്യമെന്ന് തോന്നുമ്ബോള്‍ ആശുപത്രിയിലേക്ക് മാറാമെന്ന് തിരുവനന്തപുരം ഡിഎംഒ അറിയിച്ചിരുന്നു. ഒരുപാട് ആളുകള്‍ വിളിച്ചതായി കണ്ടു. പലരുടെയും ഫോണുകള്‍ എടുക്കാന്‍ പറ്റിയിട്ടില്ല. വാട്സ്അപ്പ് മെസ്സേജായും കുറേപേരുടെ സന്ദേശങ്ങള്‍ വായിച്ചു. എല്ലാവരുടെയും സ്നേഹത്തിന് നന്ദി.