ഇനി വാഹനങ്ങൾ വൈദ്യുതി വേഗത്തിൽ കേരളപ്പിറവി ദിനത്തില്‍ ഇ ചാര്‍ജിങ് സ്റ്റേഷനുകള്‍ തുറക്കും
തിരുവനന്തപുരം :കേരളപ്പിറവി ദിനത്തില്‍ കെഎസ്ഇബിയുടെ ആറ് ഇ ചാര്‍ജിങ് സ്റ്റേഷന് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യ മൂന്നുമാസം സൗജന്യമായി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് ഇത്
തിരുവനന്തപുരം ജില്ലയില്‍ നേമം, കൊല്ലത്ത് ഓലെ, എറണാകുളം പാലാരിവട്ടം, തൃശൂര്‍ വിയ്യൂര്‍, കോഴിക്കോട് നല്ലളം, കണ്ണൂര്‍ ചൊവ്വ എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍. ഒരേസമയം മൂന്ന് വാഹനത്തിന് ചാര്‍ജ് ചെയ്യാം. ഉപയോക്താവിന് സ്വയംചാര്‍ജ് ചെയ്യാം. പണം ഓണ്‍ലൈനായി അടയ്ക്കാം. 56 സ്റ്റേഷന്‍കൂടി ഉടന്‍ നിര്‍മിക്കും.
അനര്‍ട്ടും ഇ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നുണ്ട്. തിരുവനന്തപുരത്ത് ശംഖുംമുഖം, എറണാകുളത്ത് കെടിഡിസി ടൂറിസ്റ്റ് റിസപ്ഷന് എന്നിവിടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായി. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലും ചാര്‍ജിങ് മെഷീന് എത്തിച്ചു. നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ ആവശ്യത്തിന് അനര്‍ട്ട് മുഖേന വാടകയ്ക്ക് ഇ വാഹനങ്ങള്‍ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. വാടകയ്ക്ക് ലഭ്യമാക്കുന്ന 60 വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നവംബറില്‍ നടത്തും.