ബിജെപി യുടെ അനുനയ നീക്കത്തിന് ഫലം കണ്ടു,
തമിഴ്നാട്ടില്‍ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി: പ്രഖ്യാപിച്ചത് പനീര്‍ശെല്‍വം
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി എം കെ യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമിയെ പ്രഖ്യാപിച്ചു. ഇന്നുരാവിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. പനീര്‍ശെല്‍വമാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ ദിവസങ്ങള്‍ നീണ്ട ഉദ്വേഗത്തിനാണ് വിരാമായത്.11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയെയും തീരുമാനിച്ചി?ട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു എടപ്പാടി പളനിസ്വാമിയും പനീര്‍ ശെല്‍വവും. ഇവരുടെ മത്സരം ഒരു ഘട്ടത്തില്‍ പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമെന്നാണ് കരുതിയത്. ഇത് മുന്നില്‍ക്കണ്ട് ബി ജെ പി നടത്തിയ അനുനയനീക്കത്തിലാണ് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ എം എല്‍ എമാര്‍ ഒപ്പമില്ലാത്ത് പനീര്‍ശെല്‍വത്തിന് തിരിച്ചടിയായി.