മേല്‍പറമ്പ് കാഷ്മാര്‍ട്ട് വെന്ച്ചേഴ്സിന്റെ ബ്രോഷര്‍ കല്ലട്ര മാഹിന്‍ ഹാജി പ്രകാശനം ചെയ്തു.
മേൽപറമ്പ്: മേൽപറമ്പിൽ മിൽ ജംക്ഷനിലെ അമ്മ കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ച കാഷ്മാർട്ട് വെൻച്ചേർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കോർപറേറ്റ് കമ്പനിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. പൗരപ്രമുഖനും കീഴൂർ മുസ്ലീം സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറിയും മേൽപറമ്പ് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമായ കല്ലട്ര മാഹിൻ ഹാജി കാഷ്മാർട്ട് വെൻച്ചേർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഗണേഷ് ബി അരമങ്ങാനത്തിന് നൽകിക്കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്.
കമ്പനിയുടെ ആദ്യ ഷെയർ അപേക്ഷയും കല്ലട്ര മാഹിൻ ഹാജിയിൽ നിന്നും സ്വീകരിച്ചു.കാഷ്മാർട്ട് വെൻച്ചേർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാരായ സൈഫുദ്ധീൻ മാക്കോട്, ഹനീഫ് എം.എം കെ, താജുദ്ധീൻ പടിഞ്ഞാർ, അബ്ബാസ് കൈനോത്ത്, അനൂപ് കളനാട് പൊതുപ്രവർത്തകൻ സിദ്ധീഖ് തുടങ്ങിയവർ സംബന്ധിച്ചു.
കാഷ്മാർട്ട് വെൻച്ചേർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സംരംഭമായ കാഷ്മാർട്ട് ഹൈപ്പർ മാർക്കറ്റ് ആന്റ് ഓൺലൈൻസ്റ്റോർ ഡിസംബർമാസത്തോടെ മേൽപറമ്പിൽ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് കാഷ്മാർട്ട് വെൻച്ചേർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാർ അറിയിച്ചു.