തൃശൂരില്‍ പരോളിലുള്ള പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു.ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടത്
തൃശൂര്‍: തൃശൂര്‍ പഴയന്നൂര്‍ എളനാട് പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. എളനാട് സ്വദേശിനിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സതീഷ്(37) എന്ന കുട്ടനാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെയാണ് ആളൊഴിഞ്ഞ പറമ്പില്‍ ഇയാളുടെ മൃതദേഹം കാണപ്പെട്ടത്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ജയില്‍പുളളികള്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു.
ഇതനുസരിച്ച് രണ്ട് മാസമായി ഇയാള്‍ പരോളില്‍ നാട്ടിലുണ്ടായിരുന്നു. ഏളനാട് തിരുമണി സ്വദേശിയാണ് സതീഷ്. പഴയന്നൂര്‍ പോലീസ് അന്വേഷണം തുടങ്ങി.