അതിഭീതി പരത്തി കോവിഡ്: കാസർകോട്ട് ഇന്നലെ മരിച്ചത് 7 പേർ, ജില്ലയിൽ ഇതുവരെ മരണ സംഖ്യ 107
കാസർകോട് : കോവിഡ് പോസിറ്റീവായ 7 പേർ കൂടി ജില്ലയിൽ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ജില്ലയിൽ 107 ആയി.നീർച്ചാൽ ചിമ്മിനടുക്കയിലെ സി.കെ.ഇബ്രാഹിം (52) മീഞ്ച നീരാളിയിലെ മുഹമ്മദ്കുഞ്ഞി ഹാജി (80),പൈവളിഗെ മുളിഗെദയിലെ അബ്ദുൽറഹ്മാൻ ഹാജി (65) കാലിച്ചാനടുക്കം പടവത്ത് വർക്കി ചെറിയാൻ (70) മധൂരിലെ മൂസക്കുഞ്ഞി (70) ചെങ്കള ചേരൂർ എരത്തിൽ അബ്ദുല്ല (60) എന്നിവരാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് ഇബ്രാഹിമിനെ ആശുപത്രിയിലാക്കിയത്.ഭാര്യ.ആയിഷ. മക്കൾ. സക്കീറ, ഇർഷാദ്, ഇർഫാൻ, ഇംതിയാസ്. സഹോദരങ്ങൾ.മജീദ്, ബഷീർ, ദൈനബി,താഹിറ.ചാമക്കുഴിയിലെ പടവത്ത് വർക്കി ചെറിയാന്റെ ഭാര്യയാണ് എൽസമ്മ. (മാത്തൻകുന്നേൽ കുടുംബാംഗം) മക്കൾ: ജോബി, ബിജോ, ബിന്ദു, ബിനു, ബിനോയി, ബോബി. മരുമക്കൾ: ബിജി, ലൈജ, ബെന്നി, പ്രൈയ്സി, ജോസ്മി. സഹോദരങ്ങൾ: ഒസേപ്പച്ചൻ, ഫിലോ, പരേതരായ മാമച്ചൻ, പെണ്ണമ്മ, റോസമ്മ.
മൊഗർ ഖിളർ ജുമാമസ്ജിദ് പ്രസിഡന്റാണ് മുഹമ്മദ് കുഞ്ഞി. ഭാര്യ.മറിയുമ്മ. മക്കൾ.മുഹമ്മദ് ഹനീഫ്, അബ്ദുൽ റഫീഖ്, സാജിദ്, ഷമീമ.മരുമക്കൾ. ഡോ.അബ്ദുൽ സത്താർ,നൈമുനീസ, ബുഷ്റ, റഷീദ.മുളിഗെദയിലെ അബ്ദുൽ റഹ്മാൻ ഹാജിയുടെ ഭാര്യയാണ് ഖദീജയുമ്മ. മക്കൾ.മുഹമ്മദ് മുസ്തഫ, സാലി,തസ്ലീം.
എരത്തിൽ അബ്ദുല്ലയുടെ ഭാര്യ സൗദയാണ്. മക്കൾ. സി.എ.മഹമൂദ്, സി.എ.മുഹമ്മദ് ഇക്ബാൽ,സി.എ.ഹമീദ് ,സി.എ.സൈനബത്ത് ഇർഫാന,സി.എ.ഫാത്തിമത്ത് സർബീന .മരുമക്കൾ. പി.എ.സാറ, ഫാത്തിമത്ത് ഷാഹദ, ടി.എം. അബ്ദുൽ ജാഫർ, ടി.എം. കബീർ, സഹോദരങ്ങൾ. സി.എം. അബ്ദുൽഖാദർ, സി.എം. മൊയ്തിൻകുഞ്ഞി, നബീസ, ആയിഷ,ആച്ചിബി, റുഖിയ, സക്കീന.
അതിനിടെ ഇന്നലെ മംഗളൂരു സ്വകാര്യ ആശുപത്രിയിൽ കാസർകോട് തയാലങ്ങാടി സ്വാദേശിയായ റുമാസ് കോവിഡ് ചികിത്സക്കിടയിൽ മരിച്ചു. മത്സ്യ മാർക്കറ്റിലെ സിപിഎം നേതാവ് അമീറിന്റെ മകനാണ് റുമാസ്.