കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് ന്യുമോണിയ ബാധിച്ച് മരിച്ചു
കാസർകോട് മത്സ്യ മാർക്കറ്റിലെ അമീറിന്റെ മകൻ റുമാസാണ് മരിച്ചത്
കാസര്‍കോട്:കോവിഡ് ചികിത്സക്കിടയിൽ ന്യുമോണിയ ബാധിച്ച് യുവാവ് മരിച്ചു. മുനിസിപ്പൽ മാര്‍ക്കറ്റിലെ മത്സ്യത്തൊഴിലാളിയും തായലങ്ങാടിയിലെ അമീര്‍-സക്കീന ദമ്പതികളുടെ മകനുമായ റുമാസ് (34) ആണ് ചൊവ്വാഴ്ച വൈകിട്ട് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ മരണപ്പെട്ടത് .
രണ്ടാഴ്ചമുമ്പാണ് റുമാസിനെ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. ഇതിനിടയിലാണ് ന്യുമോണിയ ബാധിച്ചത്.പരിയാരത്തും ചികിത്സയിലായിരുന്നു.
ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. ഭാര്യ: മിസ് രിയ.
സഹോദരങ്ങള്‍: ഷാനവാസ്, മുംതാസ്, ലൈലാസ്, ബല്‍ക്കീസ്, നര്‍ഗീസ്, സൈനാസ്.
എന്‍.വൈ.എല്‍ ജില്ലാ ട്രഷറര്‍ സിദ്ദീഖ് ചേരങ്കൈയുടെ ഭാര്യാസഹോദരനാണ് റുമാസ്.