കാസർകോട് ജനറല്‍ ആശുപത്രിയിലെ ആറ് ഡോക്ടര്‍മാര്‍ക്ക് കോവിഡ്; ചികിത്സ അവതാളത്തിൽ
കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ ആറ് ഡോക്ടര്‍മാര്‍ക്ക് കോവിഡ് പോസിറ്റീവ്. ഇതിനുപുറമെ ഏതാനും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ചയാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയത്.
ഫലം പോസിറ്റീവായതോടെ ഡോക്ടര്‍മാരുമായും ജീവനക്കാരുമായും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റയിനില്‍ പോയി.
ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിച്ചു.