ലീഗില്‍ ശ്രീദേവി, കോണ്‍ഗ്രസില്‍ സരിത, സിപിഎമ്മില്‍ സ്വപ്ന, ഇപ്പോള്‍ ബി ജെ പിയുടെ ഉറക്കം കെടുത്തുന്നത് സ്മിതആരാണീ സ്മിത…?
തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി മുരളീധരന് ചട്ടംലംഘിച്ച് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുപ്പിച്ച സ്മിത മേനോനെച്ചൊല്ലി ബിജെപിയിലും പൊരിഞ്ഞ തര്‍ക്കം. ഇതോടെ മുരളീധരന് പാര്‍ടിക്കകത്തും പ്രതിരോധത്തിലായി. സ്മിതയെ മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി നിയമിച്ചത് ആരുടെ നോമിനിയായാണ് എന്ന് പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും ചോദ്യമുയര്‍ത്തി. സംസ്ഥാന സെക്രട്ടറിയാക്കാനുള്ള പ്രവര്‍ത്തന പാരമ്പര്യം, സംഘടനാ ബന്ധം എന്നീ ചോദ്യങ്ങളില്‍ ഉത്തരംമുട്ടി നില്‍ക്കുകയാണ് നേതൃത്വം. ബിജെപിയുടെ അനുബന്ധ സംഘടനകളിലൊന്നും പ്രവര്‍ത്തിച്ച് പരിചയമില്ലാത്തവര്‍ സംസ്ഥാന ഭാരവാഹിയായതിലുള്ള എതിര്‍പ്പാണ് പലരും പ്രകടിപ്പിക്കുന്നത്. പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള മുരളീധര വിരുദ്ധപക്ഷം വിഷയം പാര്‍ടിക്കകത്ത് ശക്തമായി ഉന്നയിക്കും. സ്മിതയെ അറിയില്ലെന്ന് പറഞ്ഞ് അതൃപ്തിയും എതിര്‍പ്പും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിലൂടെ ഈ വിഭാഗം പരസ്യമാക്കിക്കഴിഞ്ഞു.
സ്മിതയെ അബുദാബിയിലെ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതിലോ സ്വര്‍ണക്കടത്ത് വിവാദങ്ങളിലോ മുരളീധരനെ ന്യായീകരിക്കാന്‍ കൃഷ്ണദാസ് പക്ഷം ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നയതന്ത്ര വിഷയത്തില്‍ പ്രധാനമന്ത്രി അന്വേഷിക്കട്ടെ എന്നതാണിവരുടെ നിലപാട്. മഹിളാമോര്‍ച്ച ഭാരവാഹി നിയമനമടക്കമുള്ള പ്രശ്നങ്ങളില്‍ ദേശീയ നേതൃത്വത്തെയും കൃഷ്ണദാസ് പക്ഷം സമീപിക്കും.മുന്‍പരിചയമില്ലെന്ന് മഹിളാമോര്‍ച്ച പ്രസിഡന്റും
സ്മിത മേനോനെ മുന്‍ പരിചയമില്ലെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യന്. സെക്രട്ടറി ചുമതലയില്‍ വന്നത് മുതലുള്ള പരിചയമേയുള്ളൂ. ഭാരവാഹികളെ തയ്യാറാക്കിയത് ഒരു പാനലാണ്. സംഘടനക്ക് പരിചയമുണ്ടാകാമെന്നും നിവേദിത പറഞ്ഞു.