ഹത്രാസ് സംഭവം ഞെട്ടിപ്പിക്കുന്നു, ഭീകരം, തുറന്നടിച്ച് സുപ്രീംകോടതി; സിബിഐ മതിയെന്ന് യോഗി സര്‍ക്കാര്‍, എതിര്‍ത്ത് ഹര്ജിക്കാര്ഉന്നാവോ മാതൃകയാക്കണമെന്നും.
ന്യൂഡല്‍ഹി : ഹത്ര സില് ദളിത് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീംകോടതി. സംഭവം അനന്യസാധാരണവും ഭീകരവുമാണ്. കേസില്‍ സുഗമമായ അന്വേഷണം ഉറപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിലെ സാക്ഷികളെ സംരക്ഷിക്കുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കേസില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇടപെടല്‍. കേസ് സിബിഐയെ ഏല്‍പ്പിച്ചുകൊണ്ട് ഉത്തരവിടണമെന്ന് യുപി സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജിക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തു. ഉന്നാവോ കേസിലെ പോലെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരം കേസ് എടുക്കണമെന്നും അവര്‍ വാദിച്ചു.
കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ അടുത്ത ആഴ്ച പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.