നീലേശ്വരം നഗരസഭയുടെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
നീലേശ്വരം:നാഷണൽ ഹെൽത്ത് മിഷൻ പദ്ധതിക്ക് കീഴിൽ നീലേശ്വരം നഗര സ്ഥാപിച്ച അർബൻ
പ്രൈമറി ഹെൽത്ത് സെന്റർ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നാടിന് സമർപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഒ പി വിഭാഗം രാജ് മോഹന്‍ ഉണ്ണിത്താന് എം.പിയും, ഫാര്‍മസി വിഭാഗം എം.രാജഗോപാലന്‍ എം.എല്‍.എയും, ലബോറട്ടറി വിഭാഗം നഗരസഭ ചെയര്മാന് പ്രൊഫ. കെ .പി . ജയരാജനും, ഇമ്മ്യൂണൈസേഷന്‍ വിഭാഗം നീലേശ്വരം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണനും ഉദ്ഘാടനം ചെയ്തു. കെട്ടിടം വിട്ടു നല്കിയ വ്യക്തിയെ ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ആദരിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് ഖോബ്രഗഡെ, പി രാധ, പി ഭാര്‍ഗവി, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വി ഗൗരി തുടങ്ങിയവര്‍ സംബന്ധിച്ചു.
നീലേശ്വരം നഗരസഭ കാര്യങ്കോട് സജ്ജീകരിച്ച ഇരുനില കെട്ടിടത്തിലാണ് ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.