ഹത്രാസിലേക്ക് പോയ മലയാളി മാധ്യമപ്രവര്ത്തകന് പൊലീസ് കസ്റ്റഡിയില്‍ പിടിയിലായത് അഴിമുഖം പോര്‍ട്ടല്‍ റിപ്പോര്‍ട്ടര്‍ സിദ്ദിഖ് കാപ്പന്.
ഹത്രാസ്: കൂട്ടബലാത്സംഗ കൊല നടന്ന ഹാഥ്രസിലേക്ക് പോകുകയായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകനെ യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അഴിമുഖം പോര്‍ട്ടല്‍ ലേഖകന്‍ സിദ്ദിഖ് കാപ്പനെയാണ് യു പി യിലെ മഥുര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മറ്റു മൂന്നു പേര്‍ക്കൊപ്പമാണ് സിദ്ദിഖിനെ കസ്റ്റഡിയില്‍ എടുത്തത്. പത്രപ്രവര്‍ത്തക യൂണിയന് ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ്.
എല്ലാവരും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരെന്നും ചില ലേഖനങ്ങള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തെന്നുമാണ് യുപി പൊലീസിന്റെ വിശദീകരണം. എന്നാല്‍ റിപ്പോര്‍ട്ടിംഗിനായാണ് സിദ്ദിഖ് പോയതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.