ജില്ലാ കളക്ടർ ഡോ.ഡി. സജിത്ത് ബാബുവിന്റെ കിടിലൻ ആക്ഷൻ, കാസർകോട് രണ്ടരക്കോടിയുടെ ചന്ദനമുട്ടികൾ പിടിച്ചെടുത്തു. മൂന്ന് കാറുകളും പിടിച്ചെടുത്തു, അമ്പരന്ന് ചന്ദനലോബി
കാസർകോട്: വീട്ടിനുള്ളിൽ ഒളിപ്പിച്ചു വെച്ച
വൻ ചന്ദനശേഖരം പിടികൂടി.വിദ്യാനഗറിൽ കാസർകോട് ജില്ലാ കളക്ടറുടെ ഔദ്യോഗിക വസ തിക്ക് സമീപത്തെ വീട്ടിൽ നിന്നുമാണ് ഒരു ടണ്ണോളം ചന്ദനശേഖരം പിടികൂടിയത്. ജില്ലാ കളക്ടർ ഡോ. സജിത്ത് ബാബുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദനമുട്ടികൾ പിടികൂടിയത്.
പിടികൂടിയ ചന്ദനമു ട്ടികൾക്ക് രണ്ടരക്കോടിയോളം രൂപ വിലവരുമെന്നാണ് പ്രാഥമിക നിഗമനം. 30 ചാക്കുകളിലായാണ് ചന്ദനക്കട്ടികളെല്ലാം സൂക്ഷിച്ചു വച്ചിരുന്നത്. സംഭവത്തിൽ മുഖ്യപ്രതി അബ്ദുൾ ഖാദറിനെ (58) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ചന്ദനക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.
ഖാദർ വനംവകുപ്പിൻ്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാളാണെന്നും ഇയാളുടെ മകൻ അർഷാദിനേയും കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഇവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് കാറുകളും അധികൃതർ ബന്ത വസിലാക്കി.