സർക്കാർ അപ്പീൽ സുപ്രീം കോടതിയിലാണ്, പെരിയ ഇരട്ടകൊല കേസിൽ തൽക്കാലം ഇടപെടാനില്ലെന്ന് ഹൈക്കോടതി സിബിഐക്ക് തിരിച്ചടി.
കൊച്ചി:പെരിയ ഇരട്ടക്കൊലക്കേസിൽ കേസ് രേഖകൾ സിബിഐക്ക് കൈമാറുന്നില്ലന്ന ഹർജിയിൽ തൽക്കാലം ഇടപെടാനാവില്ലന്ന് ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന സിവിഷൻ ബഞ്ചുത്തരവിനെതിരെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് തൽക്കാലം ഇടപെടാനാവില്ലന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.
കേസന്വേഷണം സിംഗിൾ ബഞ്ച് സിബിഐക്ക് വിട്ടതിന് പിന്നാലെ രേഖകൾ കൈമാറുന്നില്ലന്നാരോപിച്ച് കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കൾ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.
കേസ് ഡയറിയും അനുബന്ധ രേഖകളും സിബിഐക്ക് ലഭിക്കാത്തതിനാൽ അന്വേഷണം വഴിമുട്ടിയിരിക്കുകയാണന്നും
രേഖകൾ കൈമാറാൻ നിർദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
പല തവണ നോട്ടീസ് നൽകിയിട്ടും കേസ് രേഖകൾ ലഭിക്കുന്നില്ലന്ന് സിബിഐയും കോടതിയെ അറിയിച്ചു. കേസ് ഈ മാസം അവസാനം പരിഗണിക്കുന്നതിനായി മാറ്റി.