ചെന്നൈ: തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്(ടിഎന്‍സിഎ) പ്രസിഡന്റായി രൂപ ഗുരുനാഥ് തെരഞ്ഞെടുക്കപ്പെട്ടു. ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മകളാണ് രൂപ. രാജ്യത്തെ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ആകുന്ന ആദ്യ വനിതയാണ് രൂപ.
87-ാമത് ടിഎന്‍സിഎ വാര്‍ഷിക സമ്മേളനത്തില്‍ രൂപ ഗുരുനാഥിനെ ഐക്യകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനു പത്രിക നല്‍കേണ്ട സമയം ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ രൂപയ്ക്കെതിരെ ആരും പത്രിക നല്‍യിരുന്നില്ല.
2013 ഐപിഎല്‍ വാതുവെപ്പ് വിവാദത്തില്‍ പെട്ട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പന്റെ ഭാര്യയാണ് രൂപ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ടിഎന്‍സിഎ ഭരണം ശ്രീനിവാസന് കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്.