സ്വർണ്ണക്കടത്ത്,കസ്റ്റംസ് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം , പക്ഷേ, പുറത്തിറങ്ങാൻ ആകില്ല
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. കസ്റ്റംസ് എടുത്ത കേസിലാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചത്. അറുപത് ദിവസം പിന്നിട്ടതിനാൽ സ്വപ്നയ്ക്ക് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.” “കസ്റ്റംസ് എടുത്ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം”, :”കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. കസ്റ്റംസ് എടുത്ത കേസിലാണ് സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചത്. അറുപത് ദിവസം പിന്നിട്ടതിനാൽ സ്വപ്നയ്ക്ക് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
എൻ.ഐ.എ കേസിൽ അന്വേഷണം നേരിടുന്നതിനാൽ തന്നെ ജാമ്യം ലഭിച്ചെങ്കിലും സ്വപ്നയ്ക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല. കേസിൽ കൂടുതൽ പ്രതികൾ കൂടി ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. ജൂലായ് എട്ടിന് ബംഗളൂരുവിൽ വച്ചാണ് സ്വപ്ന സുരേഷ് അറസ്റ്റിലാകുന്നത്. കേസിൽ ആകെയുള്ള 17 പ്രതികളിൽ 10 പേർക്ക് ഇതുവരെ ജാമ്യം കിട്ടി. സ്വപ്നയ്ക്ക് ഒപ്പം പിടിയിലായ സന്ദീപ് നായർക്ക് ഇതേ കേസിൽ മുമ്പ് ജാമ്യം ലഭിച്ചിരുന്നു.