സ്വര്‍ണക്കടത്ത്:തെളിവുകള്‍ ഹാജരാക്കിയില്ലെങ്കിൽ പ്രതികള്‍ക്ക് ഉടൻ ജാമ്യം നല്‍കേണ്ടി വരും-മുന്നറിയിപ്പ് നൽകി കോടതി
കൊച്ചി: സ്വർണക്കടത്ത് കേസിൽ എഫ്.ഐ.ആറിൽ പറയുന്ന കുറ്റങ്ങൾക്ക് അനുബന്ധ തെളിവുകൾ അടിയന്തരമായി ഹാജരാക്കണമെന്ന് എൻ.ഐ.എ.യോട് വിചാരണ കോടതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരുമെന്നും കോടതി അറിയിച്ചു
കേസിലെ ചില പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമർശം. തെളിവുകൾ സംബന്ധിച്ച പരാമർശം നേരത്തേ തന്നെ കോടതി നടത്തിയിരുന്നു. അതിനുശേഷം അറസ്റ്റ് കഴിഞ്ഞ് വീണ്ടും ജാമ്യാപേക്ഷ കൊടുക്കുന്ന ഘട്ടത്തിലാണ് ഇതുസംബന്ധിച്ച് കോടതിയുടെ പരാമർശം വീണ്ടുമുണ്ടായത്. എഫ്.ഐ.ആറിൽ പറയുന്ന കുററങ്ങൾക്ക് അനുബന്ധ തെളിവുകൾ അടിയന്തരമായി ഹാജരാക്കണം. ഇത് ഹാജരാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് പരിഗണിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.
അതുപോലെ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സ്വർണക്കടത്തിൽ ലാഭമുണ്ടാക്കിയവരെക്കുറിച്ചും അവരുടെ ബന്ധങ്ങളെക്കുറിച്ചും ഒരു പ്രത്യേക പട്ടിക നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട് .