പ്രതിപക്ഷത്തിന് തിരിച്ചടി, ഒരു ഏജന്‍സി വിദേശ ധനസഹായം വാങ്ങിയത് എങ്ങനെ കുറ്റകൃത്യമാകും: ലൈഫ് മിഷനിൽ സിബിഐയോട് ഹൈക്കോടതി
കൊച്ചി :ഒരു ഏജന്‍സി വിദേശ ധനസഹായം വാങ്ങിയത് എങ്ങനെ കുറ്റകൃത്യമാവുമെന്ന് ഹൈക്കോടതി. ലൈഫ് മിഷന്റെ ഭവന പദ്ധതിക്ക് വിദേശസഹായംസ്വീകരിച്ചതിനെതിരെ സിബിഐ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.സ്വീകരിച്ച സഹായം നിരോധിത പട്ടികയില്‍ ഉള്ളതാണോ എന്ന് വിശദീകരിക്കാന്‍ കോടതി സിബിഐ യോട് ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനകം വിശദീകരണം നല്‍കണം.
പദ്ധതിയില്‍ അഴിമതി ഉണ്ടന്നും യൂണിടാക് എംഡി സന്തോഷ് ഈപ്പന് കൈക്കൂലി നല്‍കിയെന്നും അന്വേഷിക്കണമെന്നും
സിബിഐ ആവശ്യപ്പെട്ടു.
കൈക്കൂലി നല്‍കിയത് വിദേശ ധനസഹായ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരില്ലല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി.
അതിനു മറ്റു നിയമങ്ങള്‍ അല്ലേ ബാധകമെന്നും പണം വാങ്ങിയത് വിദേശ സംഭാവനാ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്നും കോടതി സിബിഐ യോട് ആരാഞ്ഞു. കേസ് കൂടുതല്‍ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.