പനത്തടി ചാമുണ്ഡിക്കുന്നിൽ നിന്ന്കാണാതായ കർഷകന്റെ മൃതദേഹം കർണാടക ഉൾവനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട് :പനത്തടി ചാമുണ്ഡിക്കുന്നില്‍ നിന്ന് ഒരാഴ്ച മുമ്പ് വീട്ടുവിട്ട കര്‍ഷകന്റെ മൃതദേഹം ഇന്ന് കണ്ടെത്തി.
.ചാമുണ്ഡിക്കുന്ന് സൗപര്‍ണികയിലെ
ശശിധരന് നായ(65)രുടെ മൃതദേഹമാണ് ഇന്ന് രാവിലെ പത്തുമണിയോടെ കര്‍ണാടക ചെത്തുകയ ഉള്‍വനത്തില്‍ പാറയിടുക്കിലെ ആല് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഇയാള്‍ക്ക് വേണ്ടി നാട്ടുകാരും ബന്ധുക്കളും പോലീസും ഫോറസ്ററ് വിഭാഗവും കാട്ടില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. മരണ കാരണം വ്യക്തമല്ല. തിരുപ്പതി ദര്‍ശനത്തിനെന്ന് പറഞ്ഞാണ് വീട് വിട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.
ഭാര്യ :സുജാത. മക്കള്‍ :ശരത് കുമാര്‍, സജിത്ത് കുമാര്‍. മരുമകള്‍ കാസര്‍കോട് പെരുമ്പളയിലെ ദീപ.