പരസ്യമായി മാപ്പ് പറയണം അല്ലെങ്കില്‍ ഒരു കോടി നഷ്ടപരിഹാരം ; സന്തോഷ് ഈപ്പന് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസ്
തിരുവനന്തപുരം: യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ ഹര്‍ജിയിലെ തെറ്റായ ആരോപണങ്ങള്‍ അപകീര്‍ത്തി ഉണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ പിന്‍വലിച്ച് രണ്ടാഴ്ചക്കകം മാദ്ധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയച്ചു.തനിക്കെതിരായ സന്തോഷ് ഈപ്പന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സി.പി.എമ്മാണ്. സി.പി.എമ്മിനെ പ്രീതിപ്പെടുത്തി സി.ബി.ഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്റെ ശ്രമം. സന്തോഷ് ഈപ്പന്റെ ആരോപണങ്ങള്‍ കോടിയേരി ഏറ്റു പിടിച്ചത് സി.പി.എമ്മുമായുള്ള ഒത്തുകളിക്ക് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐ ഫോണോ മറ്റ് സമ്മാനങ്ങളോ കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.