സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ദന്ത ഡോക്ടര്‍ മരിച്ചു
തൃശൂര്‍ : ദന്താശുപത്രിയില്‍ വച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ സോന ജോസ് (30) മരിച്ചു.സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ട്നറുമായ മഹേഷാണ് കുത്തിയത്. കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളെന്ന് പൊലീസ് പറഞ്ഞു. മൂവാറ്റുപുഴ സ്വദേശിയാണ് സോന.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ സോന കഴിഞ്ഞ രണ്ടു വര്‍ഷമായി മഹേഷിനൊപ്പം കുരിയാച്ചിറയില് ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കത്തെ തുടര്‍ന്ന് മഹേഷിനെതിരേ സോന പൊ ലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്നാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വച്ച് സോനയ്ക്ക് കുത്തേറ്റത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സോനയെ കുത്തിയശേഷം ഒളിവില്‍ പോയ മഹേഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.