സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു, ‘അവൾ അപ്പടി താൻ’ അണിയറയിൽ
ചെന്നൈ :നടി സിൽക് സ്മിതയുടെ ജീവിതം വീണ്ടും വെളളിത്തിരയിലേക്ക് . ‘അവൾ അപ്പടി താൻ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കെഎസ് മണികണ്ഠനാണ് സംവിധായകൻ.
നടിയുടെ ജീവിതത്തിലെ വഴിത്തിരിവുകൾ
സിനിമയിലുണ്ടാവുമെന്ന് സംവിധായകൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഗായത്രി ഫിലിംസിലെ ചിത്ര ലക്ഷ്മണൻ, മുരളി സിനി ആർട്സിലെ എച്ച് മുരളി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സിൽക്ക് സ്മിതയായി അഭിനയിക്കാൻ നടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ.
2011ൽ പുറത്തിറങ്ങിയ ‘ദ ഡെർട്ടി പിക്ചർ’ എന്ന ബോളിവുഡ് ചിത്രം സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയുളളതായിരുന്നു . വിദ്യാ ബാലനായിരുന്നു നായികയായി വേഷമിട്ടത്.