കൊച്ചി: പിറവം വലിയ പള്ളിക്കകത്ത് ഉള്ള എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഹൈക്കോടതി. കേസ് 1:45 ന് വീണ്ടും പരിഗണിക്കും.പിറവം വലിയ പള്ളിയില്‍ ക്രമസമാധാനപ്രശ്നം ഉണ്ടെന്ന ഓര്‍ത്തഡോക്സ് സഭയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ദ്ദേശം.സുപ്രീം കോടതി വിധി അനൂകലമായതോടെ ഇന്നലെ പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞിരുന്നു.പള്ളിയുടെ പ്രധാനഗേറ്റ് പൂട്ടി പള്ളിമുറ്റത്തിരുന്ന് പ്രതിഷേധിക്കുകയാണ് യാക്കോബായ വിഭാഗം.