കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാണെങ്കിൽ പൗരത്വം അനുവദിക്കില്ല; കടുത്ത തീരുമാനവുമായി അമേരിക്ക പുതിയ നീക്കം ചൈന -യു എസ് തർക്കം മുറുകുമ്പോൾ.
വാഷിങ്ടൺ : കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ മറ്റ് ഏതെങ്കിലും ഏകാധിപത്യ പാർട്ടിയിലോ അംഗത്വമുള്ളവർക്ക് പൗരത്വം നൽക്കാൻ കഴിയില്ലെന്ന് അമേരിക്ക. യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു.എസ്.സി.ഐ.എസ്) ആണ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്.
അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനായി ചെയ്യുന്ന സത്യപ്രതിജ്ഞയുമായി കമ്യൂണിസ്റ്റ്–ഏകാധിപത്യ പാർട്ടികളിലെ ബന്ധം പൊരുത്തപ്പെടുന്നില്ല എന്നാണ് വെള്ളിയാഴ്ച പുറപ്പെടുവിപ്പിച്ച മാർഗനിർദ്ദേശത്തിൽ യുഎസ്സിഐഎസ് വിശദീകരിക്കുന്നത്.
ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണു തീരുമാനമെന്നാണ് അമേരിക്കയുടെ കടത്ത തീരുമാനമെന്നാണ് സൂചന. വ്യാപാര തർക്കത്തിനു പുറമേ കോവിഡ്, ഹോങ്കോങ് സുരക്ഷാ നിയമനിർമാണം തുടങ്ങി നിരവധി വിഷയങ്ങളിൽ അമേരിക്കയും ചൈനയും തർക്കങ്ങൾ തുടരുകയാണ്.
കോവിഡ് വ്യാപനത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. പൗരത്വ വിഷയം കൂടി വരുന്നതോടെ ഇതിന് ആക്കം കൂട്ടും.