മോര്‍ഫ് ചെയ്ത് വീട്ടമ്മയുടെ നഗ്നഫോട്ടോ പ്രചരിപ്പിച്ചു, തിരുവനന്തപുരത്തെ ഡോക്ടറും സീരിയല്‍ നടനും അറസ്റ്റില്‍
തിരുവനന്തപുരം:മോര്‍ഫ് ചെയ്ത് വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ബന്ധുവായ ഡോക്ടറും സീരിയല്‍ നടനും മൊബൈല്‍ ഷോപ്പുടമുയുമുള്പ്പെടെ മൂന്ന് പേര് അറസ്റ്റില്‍. കേസില്‍ ഒന്നാം പ്രതിയായ മെഡിക്കല്‍ കോളജ് ദന്തവിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോ.സുബുവിന്റെ മാതാവിന്റെ സഹോദരിയുടെ മകളാണ് പരാതിക്കാരി. സീരിയല്‍ നടന് ജസ്മീര്‍ ഖാന്, മൊബൈല്‍ കടയുടമ ശ്രീജിത്ത് എന്നിവരാണ് മറ്റ് രണ്ട് പേര്.
യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് കുടുംബജീവിതം തകര്‍ക്കുക, പിന്നീട് ഇവരെ സ്വന്തമാക്കുക എന്ന ഡോക്ടറുടെ പദ്ധതി പ്രകാരമാണ് പ്രതികള്‍ പ്രചാരണത്തിന് മുതിര്‍ന്നത് എന്നാണ് പോലീസിന്റെ പ്രതികരണം. എസിപി പ്രതാപചന്ദ്രന് നായരുടെ നിര്‍ദേശപ്രകാരം പരാതി ലഭിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ പ്രതികള്‍ വലയിലാവുകയായിരുന്നു.