ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യക്ക് കൊവിഡ്
ലക്നൗ: ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് കേശവ് പ്രസാദിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ താന്‍ പരിശോധന നടത്തുകയുണ്ടായെന്നും തുടര്‍ന്ന് തനിക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ എത്രയും പെട്ടെന്ന് രോഗപരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു.