കോവിഡ് :കാസർകോട് ജില്ലയിൽ
ഒരാഴ്ച്ചത്തേക്ക്നി രോധനാജ്ഞ
വിശദാംശങ്ങൾ പുറത്തു വിട്ട് ജില്ലാ ഭരണകൂടം.
കാസർകോട്ജില്ലയിൽ കോവി ഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ 1973 ലെക്രിമിനൽ നടപടിച്ചട്ടം 144 പ്രകാരം ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു ഒരാഴ്ചത്തേക്ക് (ഒക്ടോബർ 2 രാത്രി 12 മുതൽ ഒക്ടോ 9 ന് രാത്രി 12 മണി വരെ) നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവൻ ജനങ്ങളും ശാരീരിക അകലം പാലിക്കുകയും സോപ്പ് / സാനിറ്റൈസർ ഉപയോഗിച്ച കൈകൾ വൃത്തിയാക്കുകയും മുഖാവരണം (മാസ്ക്) ശരിയായ രീതിയിൽ ധരിക്കുകയും കോവി ഡ് നിർവ്യാപന മാനദണ്ഡങ്ങൾ പാലിക്കുകയുംവേണം. *വിവാഹത്തിൽ പരമാവധി അൻപതുപേർക്കും മരണം , മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം.* *ഔദ്യോഗിക പരിപാടികൾ, മതപരമായ വിവിധ ചടങ്ങുകൾ, പ്രാർത്ഥനകൾ, രാഷ്ട്രീയ കക്ഷി യോഗങ്ങൾ സാംസ്കാരിക-സാമൂഹിക പൊതു യോഗങ്ങൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ അനുമതി നൽകൂ .* *പൊതു ഇടങ്ങൾ, ബസ് സ്റ്റാന്റുകൾ, പൊതു ഗതാഗത സംവിധാനം, ഓഫീസുകൾ, തൊഴിൽ ഇടങ്ങൾ, കടകൾ, മറ്റു വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ വ്യവസായ കേന്ദ്രങ്ങൾ, ആശുപത്രികൾ, ഹെൽത്ത് ക്ലബ്ബുകൾ കായിക പരിശീലന കേന്ദ്രങ്ങൾ, പരീക്ഷാ, റിക്രൂട്ട്മെന്റ് സംവിധാനങ്ങൾ തുടങ്ങിയ നിർബന്ധമായും കർശനമായി കോവിഡ് നിർവ്യാപനത്തിന് സാമൂഹിക അകലം പാലിച്ച് ബ്രയ്ക്ദി ചെയിൻ പ്രോട്ടോകോൾ കർശനമായി പാലിക്കേണ്ടതാണ്.* * താഴെ പറയുന്ന പോലീസ്സ്റ്റേഷൻ പരിധികളിലും ടൗൺ പ്രദേശങ്ങളിലും പൊതുസ്ഥലങ്ങളിൽ അഞ്ചു (5) പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുന്നു. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസർകോട്, വിദ്യാനഗർ, മേൽപറമ്പ, ബേക്കൽ, ഹൊസ്ദുർഗ് , നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷൻ പരിധികളിലും പരപ്പ, ഒടയഞ്ചാൽ പനത്തടി ടൗണുകളുടെ പരിധിയിലും അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു ജില്ലാകളക്ടർ ഉത്തരവായി.* ജില്ലാ പോലീസ് മേധാവി ഈ ഉത്തരവ് കർശനമായി നടപ്പിൽ വരുത്തേണ്ടതാണ്. ആളുകൾ കൂടുന്ന പൊതുസ്ഥലങ്ങൾ – മാർക്കറ്റ്, ബസ്സ്റ്റാന്റുകൾ, ബസ് സ്റ്റോപ്പ്, തുടങ്ങിയ ഇടങ്ങളിൽ ദിവസത്തിൽ കുറഞ്ഞത് ഒരു തവണ അണു വിമുക്തമാക്കുന്നതിന് അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കും ഉത്തരവ് നൽകി.