ചെന്നിത്തല ഐ ഫോണ്‍ കൈപ്പറ്റിയ രേഖ ഹൈക്കോടതിയില്‍;
ഫോൺ കൈപ്പറ്റിയത് പ്രോട്ടോകോൾ ലംഘനം ലൈഫ് മിഷൻ കേസ് വഴിത്തിരിവിൽ
തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് ആവശ്യപ്പെട്ടതുപ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണുകൾ വാങ്ങി നൽകിയിരുന്നുവെന്ന് യൂണിടാക് എം ഡി സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍. സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പൻ നൽകിയ ഹർജിയ്ക്കൊപ്പമുള്ള 35 പേജുള്ള സത്യവാങ്മൂലത്തിന്റെ അഞ്ചാം ഖണ്ഡികയിലാണ് ഈ വെളിപ്പെടുത്തൽ.
2019 ഡിസംബർ രണ്ടിന് തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച യുഎഇ ദേശീയ ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു രമേശ് ചെന്നിത്തല. ചെന്നിത്തലയ്ക്കും വേദിയിലെ മറ്റ് അതിഥികൾക്കും നൽകാനായി അഞ്ച് ഐ ഫോൺ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടെന്നാണ് സന്തോഷിന്റെ ഹർജിയിൽ പറയുന്നത്.
സന്തോഷ് ഈപ്പന് ഐ ഫോണ്‍ വാങ്ങിയതിന്റെ ബില്‍
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഈ അഞ്ച് ഐ ഫോണ്‍ അടക്കം ആറു ഐ ഫോണ്‍ വാങ്ങിയതിന്റെ ബില്ലും കോടതിയില്‍ ഹാജരാക്കി. 2019 നവംബർ 29നാണ് ഫോണുകൾ വാങ്ങിയത്. മുഖ്യാതിഥി ചെന്നിത്തല ആയിരുന്നതിനാല്‍ ഈ ബില്ലില്‍ ആറാമതായി കാണിക്കുന്ന 1,13,900 രൂപ വിലയുള്ള ഫോണാണ് ചെന്നിത്തലയ്ക്കായി വാങ്ങിയതെന്ന് കരുതാം. സ്വപ്ന ആവശ്യപ്പെട്ടതുപ്രകാരം അഞ്ച് ഫോണും നൽകിയതായും അവ ചെന്നിത്തലയ്ക്കും മറ്റ് അതിഥികൾക്കും നൽകിയതായും ഹർജിയിൽ പറയുന്നു.
സത്യവാങ്ങ്മൂലത്തില്‍ ചെന്നിത്തലയെ പരാമര്‍ശിയ്ക്കുന്ന ഭാഗം
സത്യവാങ്ങ്മൂലത്തില്‍ ചെന്നിത്തലയെ പരാമര്‍ശിയ്ക്കുന്ന ഭാഗം
സത്യവാങ്മൂലത്തില്‍ ഇക്കാര്യം പറയുന്നത് ഇങ്ങനെ: “”ആവശ്യപ്പെട്ട പ്രകാരം ആ ഫോണുകള്‍ സ്വപ്ന സുരേഷിന് കൈമാറി. തിരുവനന്തപുരത്ത് 2019 ഡിസംബര്‍ രണ്ടിനു നടന്ന യുഎഇ ദേശീയ ദിനാചരണ ചടങ്ങില്‍ എ ഫോണുകള്‍ ചെന്നിത്തലയ്ക്കും മറ്റുള്ളവര്‍ക്കും സമ്മാനിച്ചു. ചെന്നിത്തലയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 2019 നവംബര്‍ 29നു ഫോണ്‍ വാങ്ങിയതിന്റെ ബില്‍ ഇതോടൊപ്പം”
ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും മറ്റുമെതിരെ നിരന്തരം ഉന്നയിച്ചിരുന്ന ചെന്നിത്തല കോടതിയില്‍ സമര്‍പ്പിച്ച ഈ രേഖയെ “നിരുത്തരവാദപരമായ ആരോപണം’ എന്നാണു വിശേഷിപ്പിച്ചത്. എന്നാല്‍ കോടതിയില്‍ നല്കിയ രേഖ എന്ന നിലയില്‍ ആരോപണം വരും ദിവസങ്ങളിലും ചെന്നിത്തലയെ വേട്ടയാടും എന്നാണു സൂചന.