കാസർകോട്ടും നടുക്കുന്ന കൊലപാതകങ്ങൾ നടത്തിയ സയനൈഡ് മോഹന്റെ കഥയുമായി രാജേഷ് ടച്ച്റിവര്; ‘സയനൈഡ്’ സിനിമ ഒരുങ്ങുന്നു
കാസർകോട് :ദേശീയ പുരസ്കാര ജേതാവ് രാജേഷ് ടച്ച്റിവര് സയനൈഡ് മോഹന്റെ ജീവിതകഥ പ്രമേയമാക്കി ഒരുക്കുന്ന സിനിമയ്ക്ക് ‘സയനൈഡ്’ എന്നു പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
പ്രിയാമണിയും യശ്പാല്‍ ശര്‍മ്മയുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. 5 ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
കര്‍ണാടകയില്‍ കോളിളക്കം സൃഷ്ടിച്ച കൊലപാതക പരമ്പരയില്‍ കുപ്രസിദ്ധനായ കുറ്റവാളിയാണ് സയനൈഡ് മോഹന്‍ എന്നറിയപ്പെടുന്ന പ്രൊഫസര്‍ മോഹന്‍.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകളില്‍ പ്രിയാമണി അന്വേഷണ ഉദ്യോഗസ്ഥയാകുമ്പോള്‍ ബോളിവുഡ് നടന് യശ്പാല്‍ ശര്‍മയാണ് ഹിന്ദി പതിപ്പില്‍ ഈ വേഷത്തിലെത്തുന്നത്.
രോഹിണി, ചിത്തരഞ്ജന് ഗിരി, തനികെല്ല ഭരണി, രാം ഗോപാല്‍ ബജാജ്, ഷിജു, ഷാജു, ശ്രീമന്‍, മുകുന്ദന്, സമീര്‍, സഞ്ജു ശിവറാം, റിജു ബജാജ്, റിംജു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.