തിരുവനന്തപുരത്ത് എസ്ഐ ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം
തിരുവനന്തപുരം: ഗ്രേഡ് എസ്ഐ സ്റ്റേഷനിലെ ഡ്രസിങ് റൂമില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച രാവിലെ പത്തു മണിയോടുകൂടിയായിരുന്നു സംഭവം. രാവിലെ ഡ്യൂട്ടിക്കെത്തിയ ഗ്രേഡ് എസ്ഐ രാധാകൃഷ്ണന് വിളപ്പില്‍ശാല സ്റ്റേഷനിലെ ഡ്രസ്സിങ് റൂമില്‍ ആണ് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയത്.
തുണിയില്‍ കെട്ടി തൂങ്ങി മരിക്കാന്‍ ശ്രമിച്ച രാധാകൃഷ്ണനെ അബോധാവസ്ഥയില്‍ സഹപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. ആദ്യം ഇയാളെ വിളപ്പില്‍ശാലയിലെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രാധാകൃഷ്ണന് ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. രാധാകൃഷ്ണന്റെ ആത്മഹത്യാശ്രമത്തിനുള്ള കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് വിളപ്പില്‍ശാല പോലീസ് അന്വേഷണം ആരംഭിച്ചു. രാധാകൃഷ്ണന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാനസിക പ്രശ്നം പ്രകടിപ്പിച്ചിരുന്നതായാണ് സഹപ്രവര്‍ത്തകരായ പൊലീസുകാര്‍ വ്യക്തമാക്കുന്നത്. കാട്ടാക്കട അമ്പലത്തില്‍കാല സ്വദേശിയാണ് 53കാരനായ രാധാകൃഷ്ണന്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മാത്രം 75ല്‍ അധികം പൊലീസുകാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. 2014- ഒമ്പത്,
2015- അഞ്ച്, 2016- 13, 2017- 14, 2018- 13. 2019 ആഗസ്റ്റ് വരെ- 11 ഇങ്ങനെയാണ് ഔദ്യോഗിക കണക്ക്. ജോലി സമര്‍ദവും മാനസിക സമ്മര്‍ദവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.