കാസര്‍കോട് ജില്ലയിലെ അഞ്ച് പൊതു വിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു
കാസർകോട് :കിഫ്ബി,പ്ലാന്‍ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തികാസർകോട് ജില്ലയിൽ നിര്‍മ്മിച്ച രണ്ട് സ്കൂള്‍ കെട്ടിടങ്ങളുടെയും, പുതുതായി നിര്‍മിക്കുന്ന മൂന്ന് സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും.
സംസ്ഥാനതലത്തില്‍ 144 പൊതു വിദ്യാലയങ്ങളാണ് മികവിന്റെ കേന്ദ്രങ്ങളാകുന്നത്.
കിഫ്ബിയുടെ മൂന്ന് കോടി രൂപാ ധനസഹായത്തോടെ നിര്‍മ്മിച്ച ജില്ലയിലെ കുട്ടമത്ത് ജി.എച്ച് എസ്.എസ്, പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഗവണ്മെന്റ് സ്പെഷ്യല്‍ ടീച്ചേര്‍സ് ട്രെയിനിങ് സെന്റര്‍, ഗവണ്മെന്റ് അന്ധ വിദ്യാലയം എന്നിവയുടെ കെട്ടിടോദ്ഘാടനവും, കിഫ്ബിയുടെ മൂന്ന് കോടി ധനസഹായത്തോടെ നിര്‍മ്മിക്കാന്‍ പോകുന്ന കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്.എസ്, അഡൂര്‍ ജി.എച്ച്.എസ്.എസ്, കുമ്പള ജി.എസ്.ബി.എസ് എന്നീ സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് ഒക്ടോബര്‍ മൂന്നിന് നടക്കുക
വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷനാകും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് മുഖ്യാതിഥിയാകും. ധനവകുപ്പ് മന്ത്രിv ഡോ.ടി.എം.തോമസ് ഐസക് മുഖ്യ പ്രഭാക്ഷണം നടത്തും