മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു യഥാർഥ്യമായത് കടലിന്റെ മക്കളുടെ മുറവിളി.
മഞ്ചേശ്വരം :ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം യാഥാര്‍ത്ഥ്യമായ മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് രാവിലെ 10.30ന് നാടിന് സമര്‍പ്പിച്ചു. ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് സംസാരിച്ചു, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, കേന്ദ്ര , എം സി കമറുദ്ദീന് എംഎല്‍എ മുഖ്യാതിഥിയായി. വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ സ്വാഗതം പറഞ്ഞു. ചീഫ് എഞ്ചിനീയര്‍ ബി ടി വി കൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ്, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്‍ അസീസ് ഹാജി, മംഗല്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട് കെ ആര് ജയാനന്ദ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് എക്സിക്യുട്ടീവ് എന്‍ജീനിയര്‍ അഷറഫ് മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. . കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
മഞ്ചേശ്വരത്തെ 22 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തീരമേഖലയില്‍ മത്സ്യലഭ്യതയും പ്രകൃതിദത്തമായ സൗകര്യങ്ങളും ഒത്തുചേര്‍ന്നതും മത്സ്യത്തൊഴിലാളി ആവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന് കിടക്കുന്നതുമായ പ്രദേശത്താണ് ഹാര്‍ബര്‍ ഉയര്‍ന്നിട്ടുള്ളത്. വര്‍ഷങ്ങളുടെ പഴക്കമുള്ള തൊഴിലാളികളുടെ ആവശ്യം യാഥാര്‍ത്ഥ്യമാക്കാന്‍ അനുമതിക്കായി 2011ലാണ് പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. 48.80 കോടി രൂപ അടങ്കല്‍ വരുന്ന പദ്ധതിക്ക് 2013ലായിരുന്നു 75ശതമാനം കേന്ദ്രസഹായത്തോടെ അംഗീകാരം ലഭിച്ചത്. 2014ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഇപ്പോഴാണ് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമായത്. തുറമുഖം പ്രാവര്‍ത്തികമാവുന്നതോടെ പ്രദേശത്തെ 1200ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും 4800ലധികം പേര്‍ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിപണനത്തിനും കയറ്റുമതിയിലും ഏര്‍പ്പെട്ട അനുബന്ധ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിനും പദ്ധതി സഹായകമാവും.
48.13 കോടി രൂപയുടെ പദ്ധതി
മഞ്ചേശ്വരം തുറമുഖ പദ്ധതിയുടെ മൊത്തം ചെലവ് 48.80 കോടി രൂപയാണ്. ഇതില്‍ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. പദ്ധതിക്കായി ഇതുവരെ 48.13 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. പദ്ധതിക്കുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതം ഇത് വരെ ലഭിച്ചിട്ടില്ല. പൂനെയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസേര്‍ച്ച് സ്റ്റേഷന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഹാര്‍ബര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. മഞ്ചേശ്വരം, പുഴകള്‍ ഒന്നിച്ച് ചേരുന്ന അഴിമുഖത്താണ് പദ്ധതി നടപ്പിലാക്കിയത്. നൗകാശയത്തോട് ചേര്‍ന്ന് മുസോടി ഭാഗത്ത് 8.92 ഏക്കറും ഹൊസബെട്ടു ഭാഗത്ത് 2.85 ഏക്കറുമടക്കം 11.77 ഏക്കര്‍ സ്ഥലമാണ് നിര്‍മാണപ്രവര്‍ത്തികള്‍ക്കായി ഡ്രഡ്ജിങ് നടത്തിയത്.
മത്സ്യബന്ധനയാനങ്ങള്‍ക്ക് കരയ്ക്കടുപ്പിക്കുന്നതിന് ശാന്തമായ നൗകാശയം ലഭ്യമാക്കുന്നതിനായി യഥാക്രമം 490 മീറ്റര്‍, 530 മീറ്റര്‍ നീളത്തില്‍ പൊഴിയുടെ തെക്കും വടക്കുമായി രണ്ട് പുലിമുട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. 275 ബോട്ടുകള്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യമാണ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ അനബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മുസോടി ഭാഗത്ത് നികത്തിയെടുത്ത സ്ഥലത്താണ്. യന്ത്രവല്‍കൃത ബോട്ടുകള്‍ക്കായി 80 മീറ്ററും ചെറുവള്ളങ്ങള്‍ അടുപ്പിക്കുന്നതിന് 20 മീറ്ററുമുള്‍പ്പെടെ 100 മീറ്ററിലുള്ള വാര്‍ഫും ലേലപ്പുരയും നിര്‍മിച്ചിട്ടുണ്ട്. അപ്രോച്ച് റോഡ്, പാര്‍ക്കിങ് ഏരിയ, ഗിയര്‍ ഷെഡ്, നെറ്റ് മെന്റിങ് ഷെഡ്, വര്‍ക്ക് ഷോപ്പ്, ഷോപ്പ് ബില്‍ഡിങ്, റെസ്റ്റ് ഷെഡ്, ടോയ്ലറ്റ് ബ്ലോക്ക്, ജലസംഭരണി, ഗെയ്റ്റ് ഹൗസ്, വൈദ്യുതീകരണം തുടങ്ങിയ എല്ലാ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് കാസര്‍കോട് ജില്ലയില്‍ നിലവില്‍ രണ്ട് മത്സ്യബന്ധന തുറമുഖ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇതില്‍ മഞ്ചേശ്വരം തുറമുഖം പൂര്‍ത്തീകരിക്കുകയും കാസര്‍കോട് മത്സ്യബന്ധന തുറമുഖം പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി പുലിമുട്ടിന്റെ നീളം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുകയുമാണ്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ചടങ്ങില്‍ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ മുസ്തഫ ഉദ്യാവര്‍, ബ്ലോക്ക് അംഗം കെ ആര് ജയാനന്ദ, മംഗല്പാടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ ബി എം മുസ്തഫ, മഞ്ചേശ്വരം പഞ്ചായത്ത് അംഗം അബ്ദുല്ല ഗുഡ്ഡെകേരി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന്, ഹാര്‍ബര്‍ എഞ്ചിനീയറിങ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ കുഞ്ഞിമമ്മു പറവത്ത്,ഡിവിഷണല്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എ മുഹമ്മദ് അഷ്റഫ്, മത്സ്യഫെഡ് പ്രതിനിധി കാറ്റാടി കുമാരന്, ജനപ്രതിനി |ധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.