യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; പീഡനത്തിന് ഇരയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണ മരണം
പീഡനം ലഹരി കുത്തിവെച്ച ശേഷം.
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു. ബല്‍റാംപുരില്‍ 22 വയസുള്ള കോളേജ് വിദ്യാര്‍ഥിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. മയക്കുമരുന്ന് കുത്തിവെച്ച ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ കാലുകളും അക്രമികള്‍ തല്ലിയൊടിച്ചു.
ഇന്നലെ സര്‍വകലാശാലയില്‍ പ്രവേശം നേടി തിരിച്ചുവരും വഴിയാണ് സംഭവം. മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒരു റിക്ഷായില്‍ പെണ്‍കുട്ടിയെ കയറ്റിവിടുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി ബോധരഹിതയായി.
തുടര്‍ന്ന് വീട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പെണ്‍കുട്ടി മരിച്ചെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ പിടിയിലായെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നും പോലീസ് അറിയിച്ചു.