ചെങ്കള പഞ്ചായത്ത് ഓഫീസ് നവീകരണത്തിലെ
തീവട്ടിക്കൊള്ള അന്വേഷിക്കണം: സിപിഐ എം
ചെര്‍ക്കള :ചെങ്കള പഞ്ചായത്ത്ഓഫീസ്നവീകരണ പ്രവൃത്തിയുടെ മറവില്‍ നടന്ന തീവെട്ടി കൊള്ള സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം ചെങ്കള ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ക്രമക്കേട് മറച്ചുവയ്ക്കാനാണ് ഉദ്ഘാടനം തിരക്കിട്ട് നടത്താന്‍ ഭരണസമിതി തീരുമാനിച്ചത്. നവീകരണ പ്രവര്‍ത്തനത്തിനും ഫര്‍ണിച്ചര്‍ വാങ്ങിക്കുന്നതിനുമായി 1.68 കോടി രൂപയാണ് തനത് ഫണ്ടില്‍നിന്നും ചെലവഴിച്ചത്. ഒരു കോടിയില്‍ താഴെ മാത്രം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കാണ് ഈ തുക വിനിയോഗിച്ചത്.
കാസര്‍കോട് വിജിലന്‍സില്‍ പരാതി നിലനില്‍ക്കുന്നുണ്ട്. 80 ലക്ഷത്തോളം രൂപ മുടക്കി ഫര്‍ണിച്ചര്‍ വാങ്ങുന്നത് ഭരണസമിതി യോഗത്തില്‍ സിപിഐ എം അംഗങ്ങളായ അഞ്ചുപേരും എതിര്‍ത്തതാണ്. ഉദ്ഘാടന പരിപാടിയില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്ല. റിപ്പോര്‍ട്ട് അവതരണമില്ല. യുഡിഎഫുകാരല്ലാത്ത മുന്‍ പ്രസിഡന്റുമാരെ ഒഴിവാക്കി. തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ മാത്രം വിളിച്ച് ഉദ്ഘാടനം നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്
സിപിഎം പറഞ്ഞു.