സ്വര്‍ണക്കടത്ത് കേസ്; കൊടുവളളിയിലെ ഇടത് അനുകൂലിയായ കൗണ്‍സിലര്‍ കസ്റ്റംസ് കസ്റ്റഡിയില്‍, വീട്ടില്‍ റെയ്ഡ്, മാർച്ചുമായി യൂത്ത് ലീഗ്
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവളളി നഗരസഭയിലെ ഇടതുമുന്നണി കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തുന്നു. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോ?ഗസ്ഥരാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഫൈസലിന്റെ വീട്ടിലെത്തി റെയ്ഡ് ആരംഭിച്ചത്. ഫൈസലിനെ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് ഇയാളെ കൊച്ചിയിലേക്ക് കൊണ്ടു പോകും.കസ്റ്റംസ് റെയ്ഡിന്റെ വിവരങ്ങള്‍ പുറത്തു വന്നതോടെ മുസ്ലീം യൂത്ത് ലീ?ഗ് ഉള്‍പ്പടെയുളള സംഘടനകള്‍ ഫൈസലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി രാവിലെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ എന്‍.ഐ.എയും കൊടുവള്ളിയിലെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.കോഴിക്കോട് യൂണിറ്റിനെ അറിയിക്കാതെ അതീവ രഹസ്യമായിട്ടാണ് കൊച്ചിയിലെ കസ്റ്റംസ് യൂണിറ്റിലെ ഉദ്യോ?ഗസ്ഥര്‍ റെയ്ഡിനെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാ?ഗമാണ് റെയ്ഡിനെത്തിയത്. കൊടുവള്ളി എം.എല്‍.എ പി.ടി.എ റഹീം അദ്ധ്യക്ഷനായ പാര്‍ട്ടിയുടെ പ്രധാന നേതാവായിരുന്നു കാരാട്ട് ഫൈസല്‍. ഈ പാര്‍ട്ടി ഇപ്പോള്‍ ഐ.എന്‍.എല്ലില്‍ ലയിച്ചിട്ടുണ്ട്. പി.ടി.എ റഹീമുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഫൈസല്‍.
മുസ്ലീം ലീഗുമായി പരസ്യമായി ഇടഞ്ഞു നിൽക്കുന്ന കൊടുവള്ളിയിലെ ഒരു ഗ്രൂപ്പാണ് കാരാ ട്ട് സംഘം. അതുകൊണ്ട് തന്നെ ഫൈസലിന്റെ കസ്റ്റഡി വൻ ആഘോഷം ആക്കാനാണ് യു ഡി എഫ് നീക്കം. സംഭവത്തോട് സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.