ബിജെപി യിലെ പുയ്യാപ്ല അബ്ദുള്ള ക്കുട്ടി ഫത്വ ഇറക്കി. മന്ത്രി ജലീല്‍ ചെയ്തത് സമുദായത്തില്‍നിന്ന് പുറത്താക്കേണ്ട കുറ്റം, കൂട്ടിന് സത്താർ ഹാജിയും, പരിഹസിച്ച് സോഷ്യൽ മീഡിയ.
മലപ്പുറം :സ്വര്‍ണ കള്ളക്കടത്തിന് പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ ഖുര്‍ആനെ മറയാക്കി രക്ഷപ്പെടാനുള്ള മന്ത്രി കെ.ടി. ജലീലിന്റെ തന്ത്രം മന്ത്രിസഭയില്‍നിന്നു മാത്രമല്ല മുസ്ലിം സമുദായത്തില്‍നിന്നും പുറത്താക്കേണ്ട കുറ്റമാണെന്ന് ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.
സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയനായ മന്ത്രി ജലീലിന്റെ രാജിയാവശ്യപ്പെട്ട് ന്യൂനപക്ഷ മോര്‍ച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വളാഞ്ചേരിയിലുള്ള വീട്ടിലേക്കുനടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷമോര്‍ച്ച ജില്ലാപ്രസിഡന്റ് സത്താര്‍ ഹാജി കള്ളിയത്ത് അധ്യക്ഷതവഹിച്ചു. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി തോമസ്, ജനറല്‍ സെക്രട്ടറിമാരായ ജോസഫ് പടമാടന്, അജി തോമസ്, ബി.ജെ.പി. സംസ്ഥാനസെക്രട്ടറി എസ്. സുരേഷ്, ജില്ലാപ്രസിഡന്റ് രവി തേലത്ത്, മേഖലാ വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രന്, ബാദുഷ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
വളാഞ്ചേരി നഗരത്തില്‍നിന്നാരംഭിച്ച മാര്‍ച്ച് മന്ത്രിയുടെ വീടിനുസമീപം പോലീസ് തടഞ്ഞു. ന്യൂനപക്ഷമോര്‍ച്ച നേതാക്കളായ ലിജോയ് പോള്‍, ഷാജി ജോര്‍ജ്,c റിഷാല്‍ മുഹമ്മദ്, ആത്തിക്ക അബ്ദുറഹ്മാന്, ഹുസൈന് വരിക്കോടന്‍, കുഞ്ഞിക്കോയ മുസ്ലിയാര് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വംനല്കി
അബ്ദുള്ള കുട്ടിയുടെ ജലീൽ വിരുദ്ധ പരാമർശം സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസത്തിന് വിധേയമായി. പലരും ട്രോളി കൊന്ന് കൊലവിളി നടത്തുകയാണ്.