കോഴിക്കോട്ട് കൊവിഡ് ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു: ഉറവിടം അജ്ഞാതം.
കോഴിക്കോട്: കൊവിഡ് ബാധിച്ച് അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശി മുഹമ്മദ് ഷരീഫിന്റെ മകൻ മുഹമ്മദ് റെസിയാൻ ആണ് മരിച്ചത്.കടുത്ത പനിബാധിച്ച് അവശനിലയിലായ കുഞ്ഞിനെ ഇന്ന് രാവിലെ ആറുമണിയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. അവസ്ഥ അതീവഗുരുതരമായതിനാൽ അപ്പോൾതന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. ഈ സമയം തന്നെ ആന്റിജൻ പരിശോധനയ്ക്കുള്ള സാമ്പിളുകളും ശേഖരിച്ചിരുന്നു . അല്പംകഴിഞ്ഞതോടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന് എവിടെനിന്നാണ് രോഗ ബാധിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.കോഴിക്കോട് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്.