‘അവിടെ പള്ളിയേ ഇല്ലായിരുന്നു, ഇത് പുതിയ ഇന്ത്യയിലെ നീതി’; ബാബറി മസ്ജിദ് കേസില്‍ കോടതി വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്
ന്യൂ ഡൽഹി :ബാബറി മസ്ജിദ് കേസിലെ കോടതി വിധിയെ പരിസഹിച്ച് അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. പുതിയ ഇന്ത്യയിലെ നീതി ഇതാണെന്ന് പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു. അവിടെ പള്ളിയേ ഇല്ലായിരുന്നുവെന്ന് തെളിഞ്ഞുവല്ലോ എന്നും പ്രശാന്ത് ഭൂഷന് കുറിച്ചു.
കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് ലക്നൗ പ്രത്യേക സിബിഐ കോടതി വിധി പുറപ്പെടുവിച്ചത്. ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് പറഞ്ഞ കോടതി ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും വ്യക്തമാക്കി. പ്രതികള്‍ക്കെതിരായ തെളിവ് ശക്തമല്ലെന്നായിരുന്നു കോടതിയുടെ മറ്റൊരു കണ്ടെത്തല്‍.
ബാബറി മസ്ജിദ് തകര്‍ത്ത് 27 വര്‍ഷവും ഒന്‍പത് മാസവും 24 ദിവസവും പിന്നിട്ട ശേഷമാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. കേസിലെ 32 പ്രതികളില്‍ 26 പേര് കോടതിയില്‍ ഹാജരായിയിരുന്നു. എല്‍.കെ.അഡ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പങ്കെടുത്തത്. കോടതി പരിസരത്ത് വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.