കോവിഡ് :മാസക് ധരിക്കാത്ത 394 പേര്‍ക്കെതിരെ കേസ്, ഇതുവരെ 9360പേരെ അറസ്റ്റ് ചെയ്തു, 37797 പേർക്ക് പിഴയിട്ടു.
കാസർകോട് : ജില്ലയില്‍ സെപ്റ്റംബര്‍ 29 ന് മാസ്ക് ധരിക്കാത്ത 394 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 37797 ആയി.
കോവിഡ് 19 നിര്‍ദ്ദേശം ലംഘിച്ച 95 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു വാഹനം കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 6273 ആയി. 9360 പേരെ അറസ്റ്റ് ചെയ്തു. 1339 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.