കോവിഡ് മൂലം മരിച്ച എ.കെ.ഇബ്രാഹിമിൻ്റെ മയ്യത്ത് യൂത്ത് ലീഗ് വൈറ്റ്ഗാർഡിൻ്റെ നേതൃത്വത്തിൽ ഖബറടക്കി.
മുളിയാർ: കോവിഡ് മൂലം മരണപ്പെട്ട എടനീർ ചാപ്പാടിയിലെ എ.കെ. ഇബ്രാഹിമിൻ്റെ ( 73 വയസ്സ്) മയ്യിത്ത് കോവിഡ് മാനദണ്ഡം പാലിച്ച് എടനീർ ഖിളർ ജുമാ മസ്ജിദ് അങ്കണത്തിൽ
ഖബറടക്കി.
തൈറോയിഡ് രോഗത്തെ തുടർന്ന് തിങ്കളാഴ്ച കാസർകോട് സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചതായിരുന്നു. വൈകുന്നേരത്തോടെ കോവിഡ് സ്ഥിരീകരി ക്കുകയും ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെടുക യുമായിരുന്നു.
നാട്ടുകാരുടെ സഹകരണത്തോടെ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരിന്റെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് അംഗങ്ങളായ സി.ബി.ലത്തീഫ്, അബൂബക്കർ കരുമാനം ഗഫൂർ ബേവിഞ്ച, അബ്ദുൽ ഖാദർ സിദ്ധ, ഫൈസൽ പൈച്ചു, കിദാസ്ബേവിഞ്ച എന്നിവരാണ് ഖബറടക്കത്തിന് നേതൃത്വം നൽകിയത്.
ബീഫാതിമ്മയാണ് ഭാര്യ.മക്കളില്ല.
പരേതരായ അബ്ദുല്ല, മറിയമ്മ എന്നിവരുടെ മകനാണ്.
സഹോദരങ്ങൾ:
മുഹമ്മദ്, യൂസുഫ്, അബൂബക്കർ, ബീഫാത്തിമ്മ,
പരേതതരായ അബ്ദുൽ ഖാദർ, നഫീസ.