സൈനികർക്കെതിരെ മോശം പരാമർശം; സ്ത്രീകളുടെ അടികൊണ്ട് പുളഞ്ഞ വിജയ് പി നായർക്കെതിരെ വീണ്ടും പരാതി
തിരുവനന്തപുരം: യൂട്യൂബിലുടെ സ്ത്രീകളെ അപമാനിച്ചതിന് അറസ്റ്രിലായ വിജയ് പി നായർക്കെതിരെ വീണ്ടും പരാതി. യൂട്യൂബ് വിഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചെന്നാണ് പരാതി. യൂട്യൂബിലെ വീഡിയോ സഹിതമാണ് തിരുവനന്തപുരത്തെ ഒരു സൈനിക സംഘടന പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് പരാതി കൈമാറിയിരിക്കുന്നത്. അതിർത്തിയിൽ കഴിയുന്നതിനാൽ തന്നെ സൈനികർക്ക് സ്ത്രീകളുടെ സാമിപ്യം ഇല്ലെന്നും ഇവർ പലതരത്തിലുളള വൈകൃതങ്ങൾക്ക് അടിമകളാണെന്നുമായിരുന്നു വിജയ് പി നായരുടെ പരാമർശം.