ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 70,589 പുതിയ കേസുകൾ
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,589 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 61,45,292 ആയി ഉയർന്നു. ഇതിൽ 9,47,576 സജീവ കേസുകളാണ്.
776 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 96,318 ആയി ഉയർന്നു. 51,01,398 പേർ രോഗുക്തി നേടി എന്നത് ആശ്വാസം നൽകുന്നു.ഇതുവരെ 7,31,10,041 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്നലെ മാത്രം 11,42,811 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു.