വയനാട്ടിലെ റിസോർട്ടിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ, മാവോയിസ്റ്റ് ജലീല്‍ വെടിവച്ചിട്ടില്ല; പൊലീസിനെ കുരുക്കി
ഫോറന്‍സിക് റിപ്പോര്‍ട്ട്
കല്‍പ്പറ്റ:വയനാട്ടിലെ ലക്കിടിയില്‍ മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ടതില്‍ പൊലീസിനെ കുരുക്കിലാക്കി ഫൊറന്‍സിക് റിപ്പോര്‍ട്ട്. ജലീല്‍ വെടിയുതിര്‍ത്തിരുന്നില്ല എന്നാണ് ഫൊറന്‍സിക് പരിശോധനാ ഫലം. പൊലീസ് പരിശോധനയ്ക്ക് അയച്ച തോക്കില്‍നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്നാണ് കണ്ടെത്തല്‍. ജലീലിന്റെ വലതുകൈയിലും വെടിമരുന്നിന്റെ അംശമില്ല. ഇതോടെ ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന ആരോപണങ്ങള്‍ വീണ്ടും ഉയരുകയാണ്.
2019 മാര്‍ച്ച് ആറിന് വയനാട്ടിലെ വൈത്തിരിയിലെ ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ജലീല്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോടു പണം ആവശ്യപ്പെട്ടുവെന്നും ഇതു വാക്കുതര്‍ക്കത്തില്‍ കലാശിച്ചുവെന്നും വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസും തണ്ടര്‍ബോള്‍ട്ട് സേനയും മാവോയിസ്റ്റുകളെ നേരിടുകയായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം.