ചെങ്ങന്നൂരില്‍ വിഗ്രഹ നിര്‍മാണശാല ആക്രമിച്ച് രണ്ട് കോടി രൂപയുടെ പഞ്ചലോഹ വിഗ്രഹം തട്ടിയെടുത്ത് കടത്തി
കവർന്നത് അയ്യപ്പ വിഗ്രഹം.
ആലപ്പുഴ: ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മാണശാലയില്‍ നിന്ന് രണ്ട് കോടി രൂപയുടെ പഞ്ചലോഹ വിഗ്രഹം കവര്‍ന്നു. ബൈക്കിലെത്തിയ അക്രമി സംഘമാണ് തൊഴിലാളികളെ മര്‍ദ്ദിച്ച ശേഷം വിഗ്ര ഹവുമായി കടന്നത്. 60 കിലോ തൂക്കമുള്ള അയ്യപ്പ വിഗ്രഹമാണ് അക്രമികള്‍ കവര്‍ന്നത്.
ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായി നിര്‍മ്മിച്ചതാണ് വിഗ്രഹം. സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.
തൊഴില്‍ തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.