മുംബൈയിലെ ഹോട്ടലുടമ കർണാടക കാർക്കളയിൽ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു
മംഗളുരു: മധ്യവയസ്കൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. കാർക്കളയിലെ ഹിർഗാന താലൂക്കിലാണ് സംഭവം. ചിക്കൽബെട്ടു നിവാസിയായ സുനിൽ ഷെട്ടി (45) ആണ് മരിച്ചത്.
ഇയാൾ പൂനെയിൽ ഹോട്ടൽ നടത്തിവരികയായിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും സാമ്പത്തിക പ്രശ്നമാണെന്ന സൂചനയുണ്ട്. സംഭവത്തിൽ കർക്കള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.