കണ്ണൂരില്‍ മാനസികവൈകല്യമുള്ള യുവതിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു;അറസ്റ്റിലായ 3 പ്രതികളെ ജയിലിലടച്ചു
ചെങ്ങളായി(കണ്ണൂര്‍): മാനസിക വൈകല്യമുള്ള 22-കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. സിയാദ്, അബൂബക്കര്‍, മുഹമ്മദ് ബാഷ എന്നിവരെയാണ് ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ ബൈക്കും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡയിലെടുത്തു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ശ്രീകണ്ഠപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ സിയാദ് ബൈക്കില്‍ യുവതിയെ കൊണ്ടുപോകുന്നത് കണ്ട് നാട്ടുകാര്‍ തടയുകയായിരുന്നു. സി.ഐ. ഇ.പി. സുരേശന്റെ നേതൃത്വത്തില്‍ നടത്തിയ ചേദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിയുന്നത്.
കടയില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ സിയാദ് പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി അരിബ്ര-ചുഴലി റോഡരികിലെ ആളൊഴിഞ്ഞ ഷെഡിലെത്തിക്കുകയായിരുന്നു. സിയാദ് അറിയിച്ചതിനെത്തുടര്‍ന്ന് മുഹമ്മദ് ബാഷയും അബൂബക്കറും ഓട്ടോറിക്ഷയില്‍ ഇവിടെ എത്തുകയും മൂവരും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. സിയാദ് നേരത്തെ പീഡന കേസിലും ആട് മോഷണ കേസിലും പ്രതിയായിരുന്നു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു