ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചു;രാജി പ്രഖ്യാപിച്ചത് വാർത്താ സമ്മേളനത്തിൽ
കൊച്ചി : യുഡിഎഫ് കൺവീനർ സ്ഥാനം ബെന്നി ബെഹനാൻ എംപി രാജിവെച്ചു. ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാർത്തകൾ വേദനിപ്പിച്ചതിനാലാണ് രാജിവെക്കുന്നതെന്ന് ബെന്നി പറഞ്ഞു. കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.
കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശത്താലാണ് താൻ കൺവീനർ സ്ഥാനം ഏറ്റെടുത്തതെന്ന് ബെന്നി പറഞ്ഞു. ഒരു പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കൺവീനറായത്. പിന്നീട് കൺവീനർ സ്ഥാനത്തെ ചൊല്ലിയുള്ള വാർത്തകളും വിവാദങ്ങളും വേദനിപ്പിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരാണ് താനെന്ന് പ്രചരണം നടക്കുന്നുണ്ട്. യുഡിഎഫ് നേതാക്കൾ തീരുമാനം എടുത്താൽ വിലങ്ങ് തടിയാവാൻ തനിക്ക് താൽപര്യമില്ലെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി.
അതേസമയം പുതിയ കൺവീനർ ആയി എം എം ഹസ്സനെ നിയോഗിക്കുമെന്നും സൂചനയുണ്ട്.